Latest News

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ മെന്ററിംഗ് സെഷന്‍ ചൊവ്വാഴ്ച

കൊച്ചി: സ്റ്റാര്‍ട്ടപ്പുകളുടെ സുപ്രധാന വിജയഘടകങ്ങളെക്കുറിച്ച് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) ഒക്ടോബര്‍ 23 ചൊവ്വാഴ്ച മെന്ററിംഗ് സെഷന്‍ സംഘടിപ്പിക്കുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന പരിപാടിക്ക് കേരളത്തില്‍ നിന്നും പുറത്തു നിന്നുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന വിദഗ്ധര്‍ നേതൃത്വം നല്‍കും.

കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ്, ഗോഡ്‌സ് ഓണ്‍ ഫുഡ് സൊലുഷന്‍സ് സിഇഒയും സ്ഥാപകനുമായ ജയിംസ് ജോസഫ്, മെന്റര്‍ഗുരു പ്രൊഫഷണല്‍ സര്‍വ്വീസസ് മെന്റര്‍ ഡയറക്ടറും കോഴിക്കോട് ഐഐഎം വിസിറ്റിംഗ് പ്രൊഫസറുമായ എസ്ആര്‍ നായര്‍, കെപിഎംജി ഇന്ത്യ ഡയറക്ടര്‍ ആനന്ദ് ശര്‍മ്മ, കോഴിക്കോട് ഐഐഎം ഫാക്കല്‍റ്റി രാജേഷ് ഉപാധ്യായുല, മലബാര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഓന്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ ചെയര്‍മാനും കൊച്ചി എസ്എസ് കണ്‍സള്‍ട്ടിംഗ് ചീഫ് എക്‌സിക്യുട്ടീവുമായ ഷൈലന്‍ സഗുണന്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

പങ്കെടുക്കാന്‍  https://goo.gl/forms/r6FMSnEQxgz3zvUS2  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ 21 ഞായറാഴ്ച വൈകിട്ട് മൂന്നു മണിവരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 സ്റ്റാര്‍ട്ടപ് സ്ഥാപകര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top