Kerala

മഞ്ചേശ്വരം മണ്ഡലത്തില്‍ ഇനി ആര്

സര്‍വ്വസമ്മതനായിരുന്ന മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ മരണം രാഷ്ട്രീയ കേരള ഭൂമികയില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കേവലം 89 വോട്ടിന് മഞ്ചേശ്വരം പിടിച്ചെടുത്ത അബ്ദുള്‍ റസാഖ് വിട പറഞ്ഞതോടെ മണ്ഡലത്തില്‍ പുതിയ നിയമസഭാ ുപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു.

വ്യാജ വോട്ടുകല്‍ കരസ്ഥമാക്കിയാണ് റസാഖ് തെഞ്ഞെടുപ്പ് ജയിച്ചതെന്നും, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എതില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സര്‍വ്വസന്നാഹം പ്രയോഗിച്ചിട്ടും അബ്ദുള്‍ റസാഖിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഇടതു മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടെങ്കിലും സുരേന്ദ്രനെ നിയമസഭയില്‍ കാണിച്ചില്ല എന്നാണവര്‍ ആശ്വസിക്കുന്നത്.

ഏതായാലും മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇനി തീപാറും. ഇ.കെ സുന്നി വിഭാഗത്തിന്റെ ശക്തമായ പിന്‍തുണയായിരുന്നു റസാഖിന്റെ കരുത്ത്. ശബരിമല വിവാദത്തെ തുടര്‍ന്ന് പുതിയ ശക്തി സംഭരിച്ച ബിജെപി സുഗമമായി വിജയിക്കുമെന്ന് അവരും കണക്കുകൂട്ടുന്നു.

ഇടതു പക്ഷത്തിന്റെ ബദ്ധവൈരിയായ സുരേന്ദ്രനെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തുമെന്ന് ഉറച്ച നിലപാട് എടുക്കുന്നതില്‍ ഇടതുമുന്നണി പിന്നോട്ട് പോകില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇടതു മുന്നണി ക്രോസ് വോട്ടിങിന് പോലും തയ്യാറാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

പ്രവാസി വ്യവസായിയായ റാസാഖിന്റെ സൗമ്യമായ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു മണ്ഡലത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന മികച്ച സ്വീകാര്യത. ഇതിന് പുറമെ രാഷ്ട്രീയ താല്‍പര്യം നോക്കാതെ മഞ്ചേശ്വരം മണ്ഡലത്തില്‍ അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എതിരാളികള്‍ പോലും അംഗീകരിക്കുന്നുണ്ട്.

മൂന്ന് മുന്നണികള്‍ക്കും പ്രസ്റ്റീജ് ഇഷ്യുവായി മാറുന്ന അടുത്ത ഉപതെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കും എന്ന സംശയം ഇപ്പോള്‍തന്നെ ഉത്തരകേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top