Kerala

മന്ത്രിമാരുടെ വിദേശയാത്ര; പ്രധാനമന്ത്രി പറഞ്ഞവാക്ക് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി

അബുദാബി: നവകേരള നിര്‍മ്മാണത്തിനായി സഹായം തേടാന്‍ മന്ത്രിമാര്‍ നടത്താനിരുന്ന വിദേശയാത്രയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കുപാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി വാക്കാല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

കേരളം ആരുടെ മുന്നിലും തോല്‍ക്കാന്‍ തയ്യാറല്ല. നമുക്കു നമ്മുടെ നാട് പുനര്‍നിര്‍മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നതു തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികള്‍ നമ്മുടെ നാടിന്റെ കരുത്താണ്. അവരില്‍ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി കുറിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top