Kerala

‘തലതിരിഞ്ഞ’ ചിത്ര പ്രദര്‍ശനം ; പുതിയ വിസ്മയം

ഇന്ത്യയിലെ ആദ്യത്തെ ‘ റിവേഴ്‌സ് എക്‌സ് പോസിഷന്‍ ‘ ചിത്ര പ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ വിസ്മയം തീര്‍ക്കുന്നു. കൊച്ചി സ്വദേശിയായ സാം തോമസ് എന്ന ചിത്രകാരനാണ് പുതുമയാര്‍ന്ന നെഗറ്റീവ് രൂപത്തിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. ദര്‍ബാര്‍ ഹാളില്‍ 34ഓളം ചിത്രങ്ങളാണ് കാണികളില്‍ വിസ്മയം തീര്‍ക്കുന്നത്. സിനിമയിലെ പ്രമുഖ നടന്മാരുടെ റിവേഴ്‌സ് ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്.

” എല്ലാവരില്‍ നിന്നും വ്യത്യസ്തമായി ഫ്യൂസ് സ്റ്റെന്‍സില്‍ ആര്‍ട്ട് ഇന്‍വേര്‍ട്ട് ആര്‍ട്ടുമായി ബന്ധപ്പെടുത്തിയാണ് ഈ ചിത്രങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്നത്. നേരിട്ട് കാണുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ദൃശ്യമാകുന്നത്. മൊബൈല്‍ ഫോണില്‍ കളര്‍വേര്‍ഷനിലൂടെ കാണുമ്പോള്‍ ഒറിജിനല്‍ കളര്‍ ചിത്രത്തിലൂടെ വ്യക്തമായി കാണാവുന്നതാണ്. ” സാം തോമസ് കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

സാം തോമസ്

പതിവ് ചിത്ര പ്രദേശങ്ങളേക്കാള്‍ പുതുമയാര്‍ന്ന ഈ ചിത്രങ്ങളോരോന്നും വിസ്മയത്തോടെയാണ് ആസ്വാദകര്‍ നോക്കിക്കാണുന്നത്. നായകന്മാരുടെ ചിത്രങ്ങള്‍ മാത്രമാണ് സാം തോമസ് തെരഞ്ഞെടുത്ത് വരച്ചിരിക്കുന്നത്.

” നായികമാരെ ഒഴിവാക്കിയതല്ല. നായകന്മാരുടെ ചില പ്രത്യേകതകള്‍ ഉദാഹരണത്തിന് താടി തുടങ്ങിയ സവിശേഷതകള്‍ ഈ ശൈലിക്ക് അനുയോജ്യമാണ്. ” ഫിലിം മേക്കിംഗിലും സിനിമോട്ടോഗ്രഫിയിലും പരിചയ സമ്പന്നനായ സാം തോമസ് വിശദീകരിച്ചു.

ചിത്രങ്ങള്‍ ആദ്യം കാണുന്ന ആസ്വാദകര്‍ നെഗറ്റീവ് രീതിയിലുള്ള ചിത്രങ്ങളാണ് കാണുന്നത്. ഇന്‍വേര്‍ട്ട് ആര്‍ട്ടിലുള്ള ചിത്രങ്ങള്‍ മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ഒറിജിനല്‍ കളര്‍ ചിത്രങ്ങളായി എങ്ങനെ കാണാമെന്ന് ചിത്രകാരന്‍ സാം തന്നെ വിശദീകരിച്ച് നല്‍കും. മോഹന്‍ ലാലിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം, സ്മാര്‍ട്ട് ഫോണ്‍ സെറ്റിംഗ് എടുത്ത് കളര്‍ വേര്‍ഷന്‍ സംവിധാന സഹായത്തോടെ ക്യാമറ ഓപ്പണ്‍ ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെ ഒറിജിനല്‍ മനോഹര ചിത്രം കാണാം.

വിജയ് സേതുപതിയുടെ ചിത്രത്തിനും മിഴിവേറെയാണ്. വിനായകന്‍, ജയസൂര്യ, കമലഹാസന്‍ തുടങ്ങിയവരുടെ ക്യാന്‍വാസില്‍ കാണുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ വിസ്മയങ്ങളായി രൂപാന്തരം പ്രാപിക്കും. സിനിമാ താരം മുത്തുമണി ഉദ്ഘാടനം ചെയ്ത ചിത്ര പ്രദര്‍ശനം ഒക്ടോബര്‍ 21ന് അവസാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top