തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി വിവിധ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഗതാഗത മന്ത്രിയുടെ ഉറപ്പ് കിട്ടിയെന്ന് സമരക്കാര്‍ പറഞ്ഞു. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു
By
October 16, 2018 12:13 pm