തൊണ്ണൂറുകളിലെ കുട്ടിക്കഥകളിലെ മാന്ത്രിക ജാലവിദ്യക്കാരനായിരുന്ന അലാവുദ്ദീനും അല്‍ഭുത വിളക്കും സിനിമയാകുന്നു. വാള്ട്ട്ഡിസ്നിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘അലാദ്ദിന്‍’ എന്നു പേരിട്ടിരിക്കുന്ന ഹോളിവുഡ് ചിത്രം 2019 മെയില്‍ തീയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ പുതിയ ടീസറിന് യൂട്യൂബില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. ഒന്നരമിനുട്ട് ദൈര്‍ഘ്യമുളള ടീസറില്‍ അലാദീനും അദ്ഭുത വിളക്കും വന്നുപോകുന്നുണ്ട്. അടുത്ത വേനലവധിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മികച്ചൊരു എന്റര്‍ടെയ്നറായി അലാദീന് തീയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.