Kerala

എഎംഎംഎ ഭാരവാഹികളെ അധിക്ഷേപിച്ച നടിമാര്‍ക്കെതിരെ നടപടി

കൊച്ചി: മലയാള സിനിമയിലെ താരസംഘടന എഎംഎംഎ ഭാരവാഹികളെ അധിക്ഷേപിച്ച നടിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സെക്രട്ടറി സിദ്ധിഖ്. നിലവിലെ എഎംഎംഎ അംഗങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളുമായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇക്കാര്യം അടുത്ത ജനറല്‍ ബോഡി തീരുമാനിക്കുമെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അമ്മയില്‍ നിന്ന് രാജിവച്ചവരെ ഒരു കാരണവശാലും തിരച്ചെടുക്കില്ല. എന്ത് കാരണം പറഞ്ഞാണ് അവര്‍ രാജിവച്ചത്. രാജിവച്ചവര്‍ നിരുപാധികം മാപ്പു പറഞ്ഞാല്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.

ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണ്. നാല് നടിമാര്‍ വന്ന് ആരോപണം ഉന്നയിച്ചാല്‍ മോഹന്‍ലാലോ, മമ്മൂട്ടിയോ ജനങ്ങളുടെ മനസില്‍ നിന്ന് പറിഞ്ഞു പോകില്ലെന്നും ഡബ്ല്യു.സി.സിയുടെ ആരോപണങ്ങള്‍ പരിശോധിച്ചാല്‍ ഉള്ളി തൊലിച്ചതു പോലെയാകും. അമ്മ നടീ-നടന്മാരുടെ സംഘടനയാണ്. അതിനാല്‍ നടിമാര്‍ എന്ന് വിളിച്ചതില്‍ ആക്ഷേപം തോന്നേണ്ടതില്ല. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എഎംഎംഎ എന്നും സിദ്ദിഖ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top