Kerala

ശബരിമല സ്ത്രീപ്രവേശനത്തില്‍ അയ്യപ്പസേവാസംഘം അയയുന്നു; നാളത്തെ സമവായ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും

തിരുവനന്തപുരം: ദേവസ്വംബോര്‍ഡിന്റെ സമവായനീക്കം ഫലം കാണുന്നു. നാളെ നടക്കുന്ന സമവായ ചര്‍ച്ചയില്‍ അയ്യപ്പസേവാ സംഘം പങ്കെടുക്കും. അതോടൊപ്പം ശബരമിലയിലെത്തുന്ന സ്ത്രീകളെ തടയാന്‍ നീക്കമില്ലെന്നുമാണ് സൂചനകള്‍. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം കുടുബത്തിന്റെ തീരുമാനം ഇന്ന് അറിയാനാകും. ഇതും സ്ത്രീപ്രവേശന വിഷയത്തില്‍ നിര്‍ണായക ഘടകമാകും.

അതേസമയം ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ചെയിന്‍ സര്‍വ്വീസിന് വേണ്ടിവരുന്ന അഞ്ഞൂറോളം ബസ്സുകളും അവയ്ക്കുള്ള പാര്‍ക്കിങ് സ്ഥലവും ഉണ്ടോ എന്ന് അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഭക്തരെ സുഗമമായി എത്തിക്കാനുള്ള സൗകര്യങ്ങളെപ്പറ്റിയാവും സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കുക. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരില്‍ നിന്നും കെഎസ്ആര്‍ടിസി അമിത ചാര്‍ജ്ജ് ഈടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top