സംവിധായകന് ശ്രീകുമാര്‍ മേനോന് എംടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി. രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരിച്ചുലഭിക്കാന്‍ എം.ടി കോടതിയെ സമീപിച്ചതോടെയാണ് അനുനയ നീക്കവുമായി ശ്രീകുമാര്‍ മേനോന് എത്തിയത്. കോഴിക്കോട് എം.ടിയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിനിമ വൈകുന്നതില്‍ എം.ടിയോട് ക്ഷമ ചോദിക്കുകയും ചെയ്തു.
രണ്ടാമൂഴം നിയമയുദ്ധമാക്കില്ല. നടിയെ ആക്രമിച്ച കേസുമായി സിനിമയെ കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചെന്ന് ശ്രീകുമാര്‍ മേനോന് പറഞ്ഞു. കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷ. എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്ന് ശ്രീകുമാര്‍ മേനോന് പറഞ്ഞു.
തിരക്കഥ നല്കി നാലുവര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്നും എം ടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എം.ടിയുടെ ഹര്‍ജിയില്‍ രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന് സിനിമയൊരുക്കുന്നതു കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് നടപടി സ്വീകരിച്ചത്.