വിജയ് സേതുപതിയും തൃഷയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം 96-ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിന്മയി ശ്രീപദയും പ്രദീപ് കുമാറും ചേര്‍ന്ന് ആലപിച്ച ‘താഭങ്കളേ’ എന്നു തുടങ്ങുന്ന ഗാനമാണ് കാത്തിരിപ്പിനൊടുവില്‍ റിലീസ് ചെയ്തത്.
സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.