Kerala

പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരം തുടങ്ങി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഏകദിന ഉപവാസ സമരം തുടങ്ങി. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെയാണ് സമരം. പന്തളം കൊട്ടാരം പ്രതിനിധികള്‍, അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍, തിരുവാഭരണവാഹക സ്വാമിമാര്‍, നായാട്ടുവിള സ്വാമിമാര്‍, ക്ഷേത്ര ഉപദേശകസമിതികള്‍, ക്ഷേത്രഭരണസമിതികള്‍, അയ്യപ്പഭക്തര്‍ എന്നിവര്‍ ഏകദിന ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ആയിരങ്ങളാണ് ശരണം വിളികളുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയത്.

സ്ത്രീകളുടെ നാമജപമുന്നേറ്റം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ കഴിയില്ല. വിധി ഏകപക്ഷീയമായി നടപ്പാക്കുന്നതില്‍നിന്ന് പിന്മാറി സര്‍ക്കാര്‍ വിശ്വാസിസമൂഹവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ ശബരിമലയിലെ സ്ത്രീ പ്രവേശനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളരുത്. സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ ആചാര്യര്‍, പണ്ഡിതര്‍, രാജകുടുംബം, തന്ത്രികുടുംബം ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതി ഇത് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്ഷേത്രസംരക്ഷകന്‍ എന്നനിലയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാഹര്‍ജി നല്‍കണം എന്നതാണ് സമരക്കാരുടെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top