Latest News

തിത്‌ലി ചുഴലിക്കാറ്റ്; ആന്ധ്രയില്‍ മരണസംഖ്യ എട്ടായി

നാശം വിതച്ചുകൊണ്ടെത്തിയ തിത്ലി ചുഴലിക്കാറ്റില്‍ ആന്ധ്രയില്‍ മരണസംഖ്യ എട്ടായി. ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലുള്ള ആളുകളാണ് കൂടുതലായും മരിച്ചത്. ഇരുജില്ലകളിലെയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെയാണ് ഇതിനോടകം മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ കടല്‍ത്തീരങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത കാറ്റില്‍ ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും കടപുഴകി വീണിരിക്കുകയാണ്. വലിയ വെള്ളപ്പൊക്ക ഭീഷണിയും ഇരു സംസ്ഥാനങ്ങളും നേരിടുന്നുണ്ട്. പശ്ചിമ ബംഗാളിലേയ്ക്കാണ് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top