ശശി തരൂരിന്റെ പുതിയ ഇംഗ്ലീഷ് പദപ്രയോഗത്തില്‍ അന്തം വിട്ടിരിക്കുകയാണ് ജനം. 29 അക്ഷരം കൂട്ടിച്ചേര്‍ത്ത് ശശി തരൂര്‍ അവതരിപ്പിച്ചിരിക്കുന്ന ‘ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്’ എന്ന വാക്കിന്റെ അര്‍ത്ഥം തേടി ഗൂഗിളില്‍ ആയിരക്കണക്കിന് പേരാണ് എത്തുന്നത്.
തന്റെ പുതിയ പുസ്തകമായ ‘ദ പാരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി’ എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ഇങ്ങനെയൊരു പദപ്രയോഗം നടത്തി തരൂര്‍ വിവാദമുയര്‍ത്തിയിരിക്കുന്നത്.
തകര്‍പ്പന്‍ വാക്കാണെങ്കിലും ഒന്നിനും മൂല്യം കല്‍പ്പിക്കാത്ത ശീലം എന്നാണ് ഇതിനര്‍ത്ഥം. ‘ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്’ എന്ന പദം ലാറ്റിന്‍ വാക്കുകള്‍ക്കൊപ്പം ഇംഗ്ലീഷും ചേര്‍ത്താണ് ശശി തരൂര്‍ അവതരിപ്പിച്ചിരിക്കുന്നത്.