Breaking News

ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ കനത്ത നാശം വിതച്ച് തിത്‌ലി ചുഴലിക്കാറ്റ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ കനത്ത നാശം വിതച്ചു. ഒഡീഷയിലെ ഗോപാല്‍പൂരില്‍ 145  കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. മണിക്കൂറില്‍ 165 കിലോമീറ്ററാണ് കാറ്റിന്റെ പരമാവധി വേഗത. 18 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുളള ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി.

ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് കാറ്റ് തീരത്തെത്തിയത്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ തിത്‌ലി പിന്നീട് ശക്തിപ്രാപിക്കുകയായിരുന്നു. അടുത്ത 18 മണിക്കൂറിനകം കാറ്റിന് ഇനിയും ശക്തിയേറും. തുടര്‍ന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാള്‍ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്കു കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടങ്ങി. രണ്ട് ദിവസം മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഒഡീഷയില്‍ വിവിധ സ്ഥലങ്ങളിലായി 836 ക്യാംപുകള്‍ തുറന്നു. മുന്നൂറോളം മോട്ടോര്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കിയിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്നു നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top