Kerala

ശബരിമല സ്ത്രീപ്രവേശനം; എൻഎസ്എസ് റിവ്യു ഹർജി നൽകി

പത്തനംത്തിട്ട: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിധിക്കെതിരെ എൻഎസ്എസ് സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകി. ശബരിമലയിൽ പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതിവിധിക്കെതിരെ ആദ്യ പുനപരിശോധന ഹർജിയാണ് എൻഎസ്എസിന്റേയത്.

വിധിയില്‍ നിയമപരമായി പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് പൗരാണിക തെളിവുണ്ടെന്നും എന്‍.എസ്.എസ് വാദിക്കുന്നു.

അതേസമയം, ഒക്ടോബർ 12ന് പൂജ അവധിക്കായി സുപ്രീം കോടതി പിരിഞ്ഞാൽ പിന്നീട് 22ന് ശേഷമേ തുറക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ശബരിമല വിഷയത്തിലെ പുനപരിശോധന ഹർജികൾ പൂജ അവധിക്ക് ശേഷം കോടതി പരിഗണിക്കുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top