Kerala

നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില് നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാര്‍ഥികളുടെ ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് ബസുടമകള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിച്ചില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top