കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. പാലാ മജിസ്ട്രേട്ട് കോടതി നീട്ടിയത്. ജാമ്യം തേടി ഫ്രാങ്കോയുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ അടുത്തയാഴ്ച്ച ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. എന്നാല്‍ ബിഷപ്പിനെതിരെയുള്ള അനുബന്ധ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസിന്റെ നീക്കം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഉടന്‍ തന്നെ അന്വേഷണസംഘം ജലന്ധറിലേക്ക് തിരിക്കും.
ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി
By
October 6, 2018 11:22 am