Kerala

ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് തുറക്കില്ല

തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് തുറക്കില്ലെന്ന് കെഎസ്ഇബി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ വൈകുന്നേരം നാല് മണിയോടെ തുറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കൂടിയതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരം കെ.എസ്.ഇ.ബി യോഗം ചേര്‍ന്ന് തീരുമാനിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിശോധിച്ച ശേഷം മാത്രം അണക്കെട്ട് തുറന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. രണ്ട് ദിവസത്തെ മഴയും നീരൊഴുക്കും നിരീക്ഷിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top