Business

നഷ്ടത്തില്‍ തുടങ്ങി നേട്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു

മികച്ച മുന്നേറ്റത്തോടെയാണ് വാരാദ്യ ദിവസമായ തിങ്കളാഴ്ച ഓഹരി വിപണി വ്യാപാരമവസാനിച്ചത്.

സെന്‍സെക്‌സ് 299 പോയിന്റ് ഉയര്‍ന്ന് 36,2526.14ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 77.88 പോയിന്റ് വര്‍ധിച്ച് 11,008.30ലാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ് എന്നീ ഓഹരികളാണ് സെന്‍സെക്‌സില്‍ പ്രധാനമായും നേട്ടം കൊയ്തത്.

വിലത്തകര്‍ച്ചയില്‍പ്പെട്ടിരുന്ന യെസ് ബാങ്കിന്റെ മുന്നേറ്റം ഏറെ ശ്രദ്ധേയമായി. മാത്രമല്ല നിഫ്റ്റിയിലും സെന്‍സെക്‌സിലും യെസ് ബാങ്ക് മിന്നിത്തിളങ്ങി.

എല്‍ ആന്റ് ടി, കൊടാക് ബാങ്ക്, റിലയന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ വലിയ നഷ്ടമാണ് സെന്‍സെക്‌സിലുണ്ടാക്കിയത്.

ബിഎസ്‌സിയിലെ 1059 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1610 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top