Kerala

ശീതള്‍ ശ്യാമിന് മുറി നല്‍കാതെ അപമാനിച്ച ലോഡ്ജ് ഉടമ അറസ്റ്റില്‍

ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് മുറി നല്‍കാതെ അപമാനിച്ച സ്വകാര്യ ലോഡ്ജ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര അല്‍സഫ ലോഡ്ജ് ലോഡ്ജ് ഉടമയും ജീവനക്കാരും ഉടമയും മുറി തരാതെ തന്റെ സ്വത്വത്തെ അപമാനിച്ചെന്ന ശീതള്‍ ശ്യാമിന്റെ പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.

മൊകേരി ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശീതള്‍ ശ്യാം. ശീതളിനായി ഭാരവാഹികള്‍ അല്‍ സഫ ലോഡ്ജില്‍ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ രാവിലെ ലോഡ്ജിലെത്തിയ ശീതളിന് റൂം നല്‍കാന്‍ ലോഡ്ജ് ജീവനക്കാര്‍ തയ്യാറായില്ല. ഇത്തരക്കാര്‍ക്ക് റൂം നല്‍കരുതെന്ന് പൊലീസ് നിര്‍ദ്ദേശമുണ്ടെന്നായിരുന്നു ലോഡ്ജ് ജീവനക്കാരുടെ നിലപാട്.

തന്റെ ഐഡന്ററ്റിയെ അപമാനിച്ച് സംസാരിച്ചതിന് പുറമെ കൂടെ വന്ന കോളേജ് യൂണിയന്‍ ഭാരവാഹികളെ ചേര്‍ത്ത് മോശമായി സംസാരിച്ചെന്നും ശീതള്‍ ശ്യാം പറഞ്ഞു. പൊലീസിനെയും മാധ്യമങ്ങളെയും തങ്ങള്‍ക്ക് പേടിയില്ലെന്നുമാണ് ഉടമയടക്കമുള്ളവര്‍ പറഞ്ഞതെന്ന് ശീതള്‍ വ്യക്തമാക്കി.

അതേസമയം, പ്രശ്‌നത്തില്‍ അടിയന്തര നടപടി എടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top