Kerala

ശബരിമല സ്ത്രീപ്രവേശനം: വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്ന് ദേവസ്വംബോര്‍ഡിനെ രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വംബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു.

വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാഹര്‍ജി നല്‍കുന്നകാര്യം ബുധനാഴ്ചത്തെ ബോര്‍ഡ് യോഗം തീരുമാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top