തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവരെയുള്ള വരവും ചെലവും വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിംഗ് കമ്പനിയായ വര്‍മ ആന്‍ഡ് വര്‍മ കമ്പനിയെ ചുമതലപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി.
സാധാരണ അക്കൗണ്ടന്റ് ജനറലാണ് ദുരിതാശ്വാസ നിധിയിലെ വരവും ചെലവും ഓഡിറ്റ് ചെയ്യാറുള്ളതെങ്കിലും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നതടക്കമുള്ള ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതുവരെ 1600 കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്.