ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് തിങ്കളാഴ്ച്ച ശിവസന പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു.
സംസ്ഥാനത്ത് മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്ന് ശിവസേന പത്രകുറിപ്പില്‍ പറയുന്നു.
ശബരിമലയിലെ ആചാരങ്ങള്‍ നിലവിലുള്ള അവസ്ഥയില്‍ തന്നെ തുടരണമെന്നാണ് ശിവസേനയുടെ ആവശ്യം. ആര്‍എസ്എസ് വിധിയെ അനുകൂലിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും ശിവസേന പറഞ്ഞു.