തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ നിലയില്‍ നേരിയ പുരോഗതി. നില ഗുരുതരമായി തന്നെ തുടരുകയാണെങ്കിലും മരുന്നുകളോട് ചെറിയതോതില്‍ പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്കര്‍ ജീവന്‍രക്ഷാസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചിട്ടുണ്ട്, ഇത് നല്ല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടുവരുന്നതായാണ് അറിയുന്നത്.
അതേസമയം, ബാലഭാസ്കറിന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്്.