Breaking News

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വി ബാല (2) മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.

തൃശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങവേയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഇന്നോവ കാര്‍ സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.

ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ബാലഭാസ്‌ക്കറും ഭാര്യയും അതീവ തീവ്ര പരിചണ വിഭാഗത്തിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top