സംസ്ഥാന അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡാകിനി’ ട്രെയിലര്‍ പുറത്തിങ്ങി. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ സാവിത്രി ശ്രീധരന്, സരസ ബാലുശ്ശേരി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് ഇരുവരും ചിത്രത്തിലെത്തുന്നത്.
സേതു ലക്ഷമി, പോളി വത്സന്,ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, അലന്‍സിയാര്‍, ഇന്ദ്രന്‍സ്,രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉര്‍വശി തീയേറ്റേഴ്സിന്റെ ബാനറില്‍ ബി. രാകേഷ്, സന്ദീപ് സേനന്, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഫ്രൈഡേ ഫിലിസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ‘ഡാകിനി ‘ഈ വര്‍ഷം അവസാനം തീയേറ്ററുകളില്‍ എത്തും.