തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. നാല് ദിവസത്തിനുശേഷമാണ് ഡീസലിനു വില വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.97 രൂപയും ഡീസലിന് 79.18 രൂപയുമാണ് വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84.47 രൂപയും ഡീസലിന് 77.68 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 84.84 രൂപയും ഡീസലിന് 78.04 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.96 രൂപയായി. ഡീസലിന് 78.52 രൂപയുമാണ്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.61 രൂപയും ഡീസലിന് 73.97 രൂപയുമാണ് വില.
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു
By
September 23, 2018 10:13 am