Entertainment

മലയാളിക്ക് ‘ജീവാംശമായ്’ സംയുക്താമേനോന്‍

തീവണ്ടിയിലേക്ക് ഓടികയറി മലയാളിയുടെ ജീവാംശമായി മാറിയിരിക്കുകയാണ് സംയുക്താമേനോന്‍. ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമാലോകത്തിന് ലഭിച്ച പുതിയ നായികാഭാവമായി സംയുക്ത. ആരേയും ആകര്‍ഷിക്കുന്ന മനോഹരമായ പുഞ്ചിരി നല്‍കി കടന്നു വന്ന സംയുക്ത പാലക്കാടുകാരി കൂടിയാണ്. എഞ്ചിനീയര്‍ പഠനത്തിനിടയില്‍ നറുക്കായി കിട്ടിയ വനിതാ ഫോട്ടോഷൂട്ടിലൂടെ സിനിമാലോകത്തേക്ക് ചേക്കേറിയ സംയുക്തക്ക് തീവണ്ടി എന്ന ചിത്രം ഒരുലോട്ടറി തന്നെയായിരുന്നു.

തീവണ്ടി,ലില്ലി എന്നീ ചിത്രങ്ങളിലെ അഭിനയവും ഷൂട്ടിങ്ങിനിടെ തനിക്ക് ലഭിച്ച അനുഭവങ്ങളുമാണ് സിനിമയില്‍ തന്നെ തുടരാന്‍ പ്രേരിപ്പിച്ചതെന്ന് സംയുക്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു.

ഇപ്പോള്‍ 22 ദശലക്ഷം വ്യൂവേഴ്‌സാണ് ജീവാംശമായി എന്ന ഗാനം കണ്ട് ഹിറ്റാക്കിയിരിക്കുന്നത്. അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ 2016 ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ എന്ന ചിത്രത്തിലും സംയുക്ത വേഷമിട്ടിട്ടുണ്ട്.

പ്രശോഭ് വിജയന്‍ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ ‘ലില്ലി’ ആണ് സംയുക്താമേനോന്‍ അഭിനയിച്ച ആദ്യ ചിത്രം. ലില്ലിയിലെ പോസ്‌ററര്‍ പുറത്ത് വിട്ടത് മുതല്‍ സിനിമാസ്വാദകര്‍ സംയുക്തയുടെ പുത്തന്‍ ചിത്രത്തിന് കാത്തിരിക്കുകയാണ്. ലില്ലി എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളിലെത്തുന്ന സംയുക്ത 9 മാസമായ ഗര്‍ഭിണിയുടെ കഥാപാത്രമായാണ് എത്തുന്നത്. മൂന്നുപേര്‍ ചേര്‍ന്ന് ലില്ലിയെ തട്ടിക്കൊണ്ടുപോകുന്നു. തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ രക്ഷിക്കാനായി തന്റെ അവസ്ഥയെ അതിജീവിക്കുന്ന കഥയാണ് ലില്ലി പറയുന്നത്. നിരവധി അഭിനയമൂഹൂര്‍ത്തങ്ങളുള്ള ത്രില്ലര്‍ മൂവിയായതിനാല്‍ പ്രേക്ഷകര്‍ ലില്ലിയെ കാണാന്‍ എക്‌സൈറ്റഡാണ്.

തീവണ്ടി എന്ന ചിത്രത്തിലെ ലിപ് ലോക്ക് സീന്‍ വാട്‌സാപ്പില്‍ വൈറലായിരുന്നു. തന്റെ പ്രൊഫഷന്‍ അഭിനയമാണ്. അതിലെ എല്ലാ സീനുകളെയും പോലെ ലിപ്പ് ലോക്കിനെയും കാണുന്നുള്ളുവെന്നും ലിപ്പ് ലോക്കിന് ചമ്മലില്ലെന്നും തുറന്ന് പറഞ്ഞതോടെ തന്റെ ബോള്‍ഡ്ന്‍സ് തെളിയിച്ചിരിക്കുകയാണ് പ്രിയനടി സംയുക്ത.

തന്റെ കഴിവുകളിലെ മികവുറ്റതാക്കാന്‍ സിനിമ ഒരു മികച്ചയിടമാകും എന്ന പ്രതീക്ഷയും ആത്മവിശ്വാസവും സംയുക്തയുടെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top