കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് മന്ത്രി ഇപി ജയരാജന്.
കന്യാസ്ത്രീകള്‍ക്കും ഇരയ്ക്കുമൊപ്പമാണ് സര്‍ക്കാര്‍, അല്ലാതെ വേട്ടക്കാരനൊപ്പമല്ല. എല്ലാ തെളിവുകളും ലഭിച്ചതിന് ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തതെന്നും വേട്ടക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മളയ്ക്കലിനെ പോലീസ്ക്ലബില് നിന്നും പാലാ മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയി.