Kerala

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പട്ടു

പെര്‍ത്ത്: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണ മത്സരത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി(39) അപകടത്തില്‍പ്പട്ടു. പെര്‍ത്തില്‍ നിന്നും 3000 കിലോമീറ്റര്‍ അകലെ, മോശം കാലാവസ്ഥയെ തുടര്‍ന്ന് ടോമിയുടെ പായ്‌വഞ്ചി അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തിന് ശേഷം മുന്നോട്ട് നീങ്ങാന്‍ കഴിയാതിരുന്ന ടോമി, പായ്കപ്പലിന് തകരാറുണ്ടെന്നും താന്‍ അപകടത്തില്‍പെട്ടുവെന്നും അറിയിക്കുകയായിരുന്നു. വഞ്ചിയുടെ തൂണ് തകര്‍ന്ന് അഭിലാഷിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, തനിക്ക് പായ്ക്കപ്പലില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നിലെന്നും താന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കുന്നതിനായി ഫോണ്‍ ഓണ്‍ ചെയ്തു വെച്ചിട്ടുണ്ടെന്നും അഭിലാഷിന്റെ സന്ദേഷമെത്തിയതായി ഗോള്‍ഡന്‍ ഗ്ലോബ് വ്യക്തമാക്കി. കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.

ജൂലായ് ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്ത് നിന്നാരംഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് പ്രായാണത്തില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ് ടോമി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top