തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലും ആഹ്ലാദത്തിലുമാണ് നടന് ദിലീപും ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും. കാവ്യാ മാധവന്റെ പിറന്നാളാഘോഷത്തിനൊപ്പം ബേബി ഷവര്‍ ചടങ്ങും കഴിഞ്ഞ ദിവസം ആഘോഷിച്ചു.
നിറവയറുമായി പുഞ്ചിരി തൂകി നില്ക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ ബ്ലൂഫോക്സ് മീഡിയ പുറത്തുവിട്ടു. അമ്മയാകുവാനൊരുങ്ങുന്നതിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാം.
കാവ്യയുടെ 35ാം ജന്മദിന ആഘോഷങ്ങളാണ് നടന്നത്. ഇതിനായി ആലപ്പുഴയില്‍ നടക്കുന്ന ഷൂട്ടിംഗിന് ബ്രേക്ക് നല്കി നടന് ദിലീപ് കൊച്ചിയിലെത്തിയിരുന്നു. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ആലപ്പുഴയില്‍ പുരോഗമിക്കുന്നത്.
ആദ്യഭാര്യ മഞ്ജു വാര്യരുമായി നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് 2016 നവംബര്‍ 25 ന് ദീലീപ് കാവ്യയെ വിവാഹം ചെയ്തത്. ജനപ്രിയ താരജോഡികളായ ദിലീപിനെയും കാവ്യയെയും ബന്ധിപ്പിച്ച് ഊഹാപോഹങ്ങള്‍ ദീര്‍ഘകാലം ഉയര്‍ന്നിരുന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്. കുഞ്ഞിനായുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ മീനാക്ഷിയും.