ഡെറാഡൂണില്‍ ബോര്‍ഡിങ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത നാല് പ്ലസ്ടു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ 14നാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലാക്കിയെങ്കിലും സ്കൂള്‍ അധികൃതര്‍ ഇക്കാര്യം മറച്ചുവെച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് സ്കൂളിന്റെ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, അഡ്മിനിസ്ട്രേഷന് ഓഫീസര്‍, അദ്ദേഹത്തിന്റെ ഭാര്യ, ഹോസ്റ്റല്‍ കെയര്‍ ടേക്കര്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ഗര്‍ഭം അലസിപ്പിക്കാനായി സ്കൂള്‍ അധികൃതര്‍ മരുന്നു കലക്കി നല്‍കിയതായും നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി.
അതേസമയം പ്രതികളായ നാല് വിദ്യാര്‍ത്ഥികളെയും ചൊവ്വാഴ്ച്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. ഒപ്പം സ്കൂള്‍ അധികൃതരുടെ നേരിട്ടുളള പങ്ക് തെളിയുന്ന പക്ഷം ഉടനടി നടപടിയുണ്ടാകുമെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ നരേഷ് റാത്തോഡ് പറഞ്ഞു.