Breaking News

വിരാട് കോഹ്ലിക്കും മീരാഭായ് ചാനുവിനും ഖേല്‍ രത്‌ന പുരസ്‌കാരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നായകന്‍ വിരാട് കോഹ്ലിക്കും വെയ്റ്റ്‌ലിഫ്റ്റര്‍ മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം. രാജ്യത്തെ ഉന്നത കായിക പുരസ്‌കാരത്തിന് ഇരുവരുടെയും പേര് സമിതി കേന്ദ്ര കായികമന്ത്രാലയത്തിന് ശിപാര്‍ശ ചെയ്തു. മികച്ച പ്രകടനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ മീരാഭായ് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഏഴര ലക്ഷം രൂപയും പ്രശസ്തി പത്രവും മെഡലും ചേര്‍ന്നതാണ് പുരസ്‌കാരം.

ക്രിക്കറ്റില്‍നിന്നു ഇതുവരെ രണ്ട് പേര്‍ക്കുമാത്രമാണ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചത്. 1997ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനും 2007 മഹേന്ദ്ര സിംഗ് ധോണിക്കുമാണ് ഖേല്‍ രത്‌ന ലഭിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top