Breaking News

ഹരിയാനയില്‍ 19 കാരിയെ ബലാത്സംഗം ചെയ്തതില്‍ മുഖ്യപ്രതി സൈനികന്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ന്യൂഡല്‍ഹി: ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയവരില്‍ മുഖ്യപ്രതി സൈനികനെന്ന് പോലീസ്. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന പങ്കജ് എന്ന സൈനികനാണ് മുഖ്യപ്രതിയെന്നും സംഘത്തിലെ മറ്റ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെല്ലാം ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ട്‌പോയി കൂട്ടബലാത്സംഗം ചെയതത്. ഗുരുഗ്രാമില്‍നിന്ന് 116 കിലോമീറ്റര്‍ അകലെ ഒരു ബസ് സ്റ്റാന്റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

വനിതാ എസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം പ്രതികളുടെ ഫോണ്‍ നമ്പര്‍ ലഭ്യമായിട്ടു പോലും അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ പരാജയമെന്ന് ദേശീയ വനിതാകമ്മീഷന്‍ കുറ്റപ്പെടുത്തി. കേസിന്റെ പുരോഗതി അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വനിതാക്കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top