യുഎസില്‍ നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ‘ഫ്ളോറന്‍സ് ‘ വ്യാഴാഴ്ച നോര്‍ത്ത് കരോലൈനയിലെത്തി. യുഎസ് പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ 5 മണിക്കാണ് ചുഴലിക്കാറ്റ് കരയിലെത്തിയത്. കാറ്റ് ശക്തി ക്ഷയിച്ച് കാറ്റഗറി രണ്ടിലെത്തിയെങ്കിലും അതിജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയിലാണിപ്പോള് കാറ്റ് വീശുന്നത്. സൗത്ത് കരോലൈന, വിര്‍ജീനിയ, മേരിലന്‍ഡ്, വാഷിങ്ടണ്‍ ഡിസി എന്നീ സംസ്ഥാനങ്ങള്‍ക്ക് ഏറ്റവുമൊടുവില്‍ ജോര്‍ജിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏതാണ്ട് 17 ലക്ഷം പേരെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്. 52.5 ലക്ഷം പേര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ വലിയ ദുരന്തങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.