കുഞ്ചാക്കോ ബോബന് നായകനാകുന്ന കോമഡി ഫാമിലി എന്റര്ടെയ്നര് ചിത്രം മാംഗല്യം തന്തുനാനേനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. യു.ജി.എം എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൗമ്യ സദാനന്ദന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷാ സജയനാണ് നായിക.
ചിത്രത്തില്‍ ഹരീഷ് പെരുമണ്ണ, വിജയരാഘവന്, അലന്‍സിയര്‍, ലിയോണാ ലിഷോയ്,സലീം കുമാര്‍, സൗബിന് സാഹിര്‍ എന്നിവരുമെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ടോണി മടത്തിലാണ്. നിര്‍മാണം ആല്വിന് ആന്റണി, സക്കറിയ തോമസ്, പ്രിന്‍സ് പോള്‍,ആഞ്ജലീന മേരി ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ നിമിഷയുടെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമായിരിക്കും മാംഗല്യം തന്തുനാനേന.. നിമിഷയും ചാക്കോച്ചനും ചേര്‍ന്ന് നൃത്ത ചുവടുകളുമായി എത്തിയ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.