ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സിപിഎം പാര്‍ടിയും തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. സെപ്തംബര്‍ 10ന് ദേശീയ ബന്ദ് നടത്താന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുത്തതിന് പിന്നാലെയാണ് സിപിഎം പാര്‍ടിയും കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കുമെന്ന് സോഷ്യല്‍ മീഡിയായില്‍ ശക്തമായ പ്രചരണമുണ്ടായിരുന്നു.
പ്രളയ ബാധിത പ്രദേശങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കാത്ത രീതിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന് വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ മാറ്റിവെക്കുമെന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല.