Kerala

അറസ്റ്റ് ഉടനില്ല

കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയെ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായില്ല.ഐ ജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ പോലീസ് ഉന്നതതല യോഗം ചേര്‍ന്ന് അന്വഷണ പുരോഗതി വിലയിരുത്തി.പുലര്‍ച്ചെ വരെ നടന്ന യോഗത്തില്‍ തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന് അടുത്തയാഴ്ച്ച വീണ്ടും യോഗം ചേരുമെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കി.അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദ്ദമില്ലെന്ന് ഡി വൈ എസ് പി കെ സുഭാഷ് മാധ്യമങ്ങളെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top