രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 32 പൈസ കൂടി ലിറ്ററിന് 81.19 രൂപയിലെത്തി. കൊച്ചി നഗരത്തിനുളളിലെ വിലയാണിത്. കൊച്ചി നഗരപരിധിക്കു പുറത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരം നഗരത്തില്‍ 82 രൂപ 28 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. നഗരത്തിനു പുറത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപയിലധികം നല്‍കണം.
അതേസമയം ഡീസലിന്റെ വിലയും കുതിച്ചുയരുകയാണ്. ഡീസല്‍ വില ലിറ്ററിന് 76 രൂപയിലെത്തി.
രൂപയുടെ മൂല്യം ഇടിയുന്നതാണ് പ്രധാനമായും എണ്ണവില കൂടാന്‍ കാരണമായി സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതും ഇന്ധന വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.