Kerala

തിങ്കളാഴ്ച മുതല്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ഒന്നാം വാല്യ പാഠപുസ്തകങ്ങള്‍ സെപ്റ്റംബര്‍ 3 തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. രണ്ടാം വാല്യം പാഠപുസ്തകങ്ങളും ഇതിനൊപ്പം വിതരണം ചെയ്യാനാണ് തീരുമാനം.

പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നോട്ട്ബുക്ക് വിതരണം ആരംഭിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട സ്‌കൂള്‍ ബാഗ്, പഠനോപകരണങ്ങള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായുളള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top