വലിയ കുതിപ്പിന് ശേഷം വ്യാഴാഴ്ച വിപണി കിതച്ചാണ് വ്യാപാരമവസാനിപ്പിച്ചത്.
രൂപയുടെ റെക്കോര്‍ഡ് വിലത്തകര്‍ച്ചയാണ് വിപണിക്ക് പ്രതികൂലമായത്. ചൊവ്വാഴ്ച 70.10 നിരക്കിലെത്തിയ രൂപ വ്യാഴാഴ്ച 70.82 നിലവാരത്തിലേക്ക് കൂപ്പുകുത്തി. വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം ഏറ്റവും വലിയ തിരിച്ചടിയേറ്റ കറന്‍സിയായി ഇതോടെ രൂപ മാറി. ഈ വര്‍ഷം രൂപയ്ക്ക് 10 ശതമാനം ഇടിവാണുണ്ടായത്. ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന കറന്‍സിയായി രൂപ മാറുന്നതില്‍ ഓഹരി വിപണിയില്‍ കനത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.
മാരുതി സുസൂക്കി, ഐഷര്‍ മോട്ടോര്‍സ് എന്നീ ഓഹരികള്‍ക്ക് വിലയിടിഞ്ഞു. ഇതോടെ നിഫ്റ്റി ഓട്ടോ സൂചിക 0.5 ശതമാനം കുറഞ്ഞു.
സ്വകാര്യ ബാങ്കുകളായ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളുടെ വില കുറഞ്ഞതോടെ നിഫ്റ്റി ബാങ്ക് സൂചിക 0.4 ശതമാനം കുറഞ്ഞു.
നാളെ പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക വളര്‍ച്ച ധന കമ്മിറ്റി റിപ്പോര്‍ട്ടുകളിലാണ് ഇനി വിപണി കാതോര്‍ത്തിരിക്കുന്നത്.
മുംബൈ വില സൂചിക 32 പോയിന്റ് കുറഞ്ഞ് 38,690ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 15 പോയിന്റ് താഴ്ന്ന് 11,676ലാണ് ക്ലോസ് ചെയ്തത്.