കനത്ത കാലവര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയവയില്‍ 483പേര്‍ക്ക് ജീവന് നഷ്ടമായി. 14പേരെ കാണാതായി. 140 പേര് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു.
കാലവര്‍ഷം ശക്തമായ ആഗസ്റ്റ് 21 ന് 3,91,494 കുടുംബങ്ങളിലായി 14,50,707 പേര് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു. ഇപ്പോള്‍ 305 ക്യാമ്പുകളിലായി 16,767കുടുംബങ്ങളിലെ 59,296 ആളുകള്‍ ഉണ്ട്.
പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ ഉപക്ഷേപ പ്രസംഗത്തിലാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കിയത്.