Kerala

ബ്ലീച്ചിംഗ് പൗഡര്‍, ലോഷന്‍ പരിസ്ഥിതി നാശമുണ്ടാക്കും പകരം നീറ്റുകക്ക

വീടും പരിസരവും ശുചീകരിക്കുന്നതിന് കഴിവതും ബ്ലീച്ചിംഗ് പൗഡര്‍, ലോഷന്‍ എന്നിവ ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. ഇത്തരം രാസപദാര്‍ഥങ്ങള്‍ പരിസ്ഥിതിക്ക് അനുയോജ്യമല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.

പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത സ്വാഭാവിക നീറ്റുകക്ക ഉപയോഗിച്ച് വേണം പരിസരങ്ങള്‍ വൃത്തിയാക്കേണ്ടത്. എന്നാല്‍ ഇത്രയധികം നീറ്റുകക്ക എങ്ങനെ ലഭ്യമാക്കുമെന്ന് ചോദ്യമുയരുന്നുണ്ട്.

നീറ്റുകക്ക

രാസപദാര്‍ഥങ്ങള്‍ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ആഘാതമേല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

രാസപദാര്‍ഥങ്ങള്‍ മണ്ണിലെത്തുന്നതോടെ സൂക്ഷ്മജീവികള്‍ നശിച്ചുപോകും. കിണറുകളില്‍ അമിതതോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ കലര്‍ത്തുന്നതും ഭാവിയില്‍ നിരവധി പ്രതിസന്ധികള്‍ക്ക് കാരണമാവുമെന്ന് മുന്നറിയിപ്പുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top