ഡീസല്‍ വില റെക്കാര്‍ഡ് നിലവാരത്തിലെത്തി. ഡല്‍ഹിയില്‍ ഡീസലിന് ലിറ്ററിന് 69.61 രൂപയും ചെന്നൈയില്‍ 73.54 രൂപയുമായി. തിരുവനന്തപുരത്ത് 74.68 രൂപയാണ്. ഡീസലിന് പുറമെ പെട്രോളിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.05 രൂപയാണ് ഇന്നത്തെ വില. 81.41 രൂപയാണ് തിരുവനന്തപുരത്തെ വില.
അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതാണ് ഇപ്പോഴത്തെ വില വര്‍ധനയുടെ പ്രധാനകാരണം. പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇങ്ങനെ വില വര്‍ധിക്കുന്നത് കനത്ത പണപ്പെരുപ്പത്തിന് വഴിതെളിയിക്കും. ഇതിന് പുറമെ ഇന്ധന ഗതാഗതത്തിന് ഏര്‍പ്പെടുത്തിയ വര്‍ധിച്ച എക്സൈസ് തീരുവയും വില വര്‍ദ്ധനവിന് മറ്റൊരു കാരണമായി.
ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ചൊവ്വാഴ്ച തന്നെ വര്‍ദ്ധിച്ചിരുന്നു. ഒപ്പെക്ക് രാഷ്ട്രങ്ങള്‍ ഓയില്‍ സപ്ലൈ കുറച്ചതാണ് ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവിന് അടിസ്ഥാനകാരണം.