Breaking News

ഓഗസ്റ്റ് 27, 28 തീയതികളില്‍ കനത്തമഴയ്ക്ക് സാധ്യത

ഓഗസ്റ്റ് 27, 28 തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മഴ പെയ്യുമെന്ന മുന്നറിയിപ്പ്.

27ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും 28-ന് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 12 മുതല്‍ 20 സെന്റീമീറ്റര്‍വരെ പെയ്താലേ അതിശക്തമായ മഴയെന്ന് പറയാന്‍ കഴിയു. വരുംദിവസങ്ങളില്‍ 7 മുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ പെയ്യാമെന്നാണ് പ്രവചനം. എന്നാല്‍ മലയോരയാത്ര ഒഴിവാക്കണമെന്നും പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ വീടൊഴിഞ്ഞു പോകണമെന്നും അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top