Breaking News

കേരളത്തിന് 700 കോടി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ

കേരളത്തിന് ദുരിതാശ്വാസ സഹായമായി 700 കോടി രൂപ പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ. കേരളത്തിന് ആവശ്യമായ ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ നടന്നതേയുള്ളുവെന്നും യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്നയാണ് അറിയിച്ചത്.

കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനായി യു.എ.ഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ടെന്നും അംബാസിഡര്‍ വ്യക്തമാക്കി.

ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുഎഇ അംബാസിഡര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും ആണ് കേരളത്തിന് മരുന്നുകളും മറ്റു അവശ്യവസ്തുകളും ലഭ്യമാക്കാനായി പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നതെന്നും ഇതല്ലാതെ സാമ്പത്തികസഹായം സംബന്ധിച്ച കാര്യങ്ങള്‍ യുഎഇ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും അംബാസിഡര്‍ വ്യക്തമാക്കുന്നു.

അതേസമയം, ദുരിതാബാധിതര്‍ക്കായുള്ള 175 ടണ്‍ ആവശ്യവസ്തുക്കള്‍ ദുബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ കേരളത്തിലെത്തും. എമിറേറ്റ്‌സിന്റെ കാര്‍ഗോ വിഭാഗമായ സ്‌കൈ കാര്‍ഗോയുടെ 13 വിമാനങ്ങളാണ് കേരളത്തിലേക്ക് സഹായവുമായി എത്തുന്നത്. യുഎഇയിലെ വിവിധ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും നല്‍കിയ ദുരിതാശ്വാസ സഹായങ്ങളാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. പുതപ്പുകള്‍, ഡ്രൈ ഫുഡ്, ജീവന്‍ രക്ഷാ മരുന്നുകള്‍ തുടങ്ങിയവയാണ് ദുരിതബാധിതര്‍ക്കായി കൊടുത്തുവിട്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top