Latest News

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം ഇന്ന് നല്‍കും : ഓണം ആനുകൂല്യങ്ങളില്ല

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി ഏറെ നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ ഇത്തവണ ജീവനക്കാര്‍ക്ക് ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കി. ശമ്പളം മാത്രം മുന്‍കൂറായി ഇന്നു വിതരണം ചെയ്യും. പ്രത്യേക സഹായം ലഭിച്ചില്ലെങ്കില്‍ 25 ശതമാനം ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കേണ്ടി വരുമെന്നു കാണിച്ച് എംഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിനു കത്തു നല്‍കി.

ഓണത്തോടനുബന്ധിച്ചു മുന്‍കൂര്‍ ശമ്പളവും ആനുകൂല്യങ്ങളും ചേര്‍ത്ത് 95 കോടി രൂപ നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും 20 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നു അറിയിച്ച് ടോമിന്‍ തച്ചങ്കരി ജീവനക്കാര്‍ക്കു കത്തെഴുതി.

ചോദിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ശമ്പളം മാത്രം നല്‍കാന്‍ ഇനി 10 കോടി രൂപ കൂടി കണ്ടെത്തേണ്ട സ്ഥിതിയാണെന്നും തച്ചങ്കരി പറഞ്ഞു.ഡീസല്‍ വാങ്ങിയതില്‍ കുടിശിക 185 കോടിയായി. ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയ്ക്ക് 22 കോടി രൂപ നല്‍കാനുണ്ട്. കൂടുതല്‍ കടം തരാന്‍ കമ്പനികള്‍ തയാറല്ലെന്ന് കെഎസ്ആര്‍ടിസിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാലിലൊന്നു ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കേണ്ടി വരും. ഈ കണക്കുപ്രകാരം 1250 ലേറെ ബസുകള്‍ നിര്‍ത്തിയിടേണ്ടിവരുമെന്നും ഇത് ദേശസാല്‍കൃത റൂട്ടുകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top