നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പോത്തുണ്ട് സ്വദേശി ദിനേശ് എന്നയാളാണ് പിടിയിലായത്. വൈള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും റോഡുകള്‍ ഒലിച്ചു പോയതോടെയാണ് നെല്ലിയാന്പതി ഒറ്റപ്പെട്ടുപോയത്. നെല്ലിയാന്പതിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ മാര്‍ഗമാണ് സ്ഥലത്തെത്തിച്ചത്. ഇതിനിടെയാണ് ക്യാമ്പിലേക്ക് കൊണ്ടുവന്ന ഭക്ഷണസാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നത്.
ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
By
August 23, 2018 11:15 am