ബാംഗ്ലൂര്‍ : കര്‍ണാടകയില്‍ പ്രളയത്തിലകപ്പെട്ട് ദുരിതാശ്വാസക്യാപില് കഴിയുന്നവര്‍ക്ക് നേരെ ബിസ്ക്കറ്റ് വലിച്ചെറിഞ്ഞ് കര്‍ണാടക പൊതുമരാമത്ത് മന്ത്രി എച്ച്.ഡി രേവണ്ണ. ഹാസന് ജില്ലയിലെ ക്യാപിലുള്ളവര്ക്ക് നേരെയാണ് മന്ത്രി ബിസ്ക്കറ്റ് പായ്ക്കറ്റുകള്‍ വലിച്ചെറിഞ്ഞത്.
ഉദ്യോഗസ്ഥര്‍ നല്കിയ ബിസ്ക്കറ്റ് പായ്ക്കറ്റുകള്‍ വിശന്നു തളര്‍ന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ വലിച്ചെറിയുകയായിരുന്നു. സംസ്കാരശൂന്യമായ പ്രവൃത്തിയാണിതെന്നും അദ്ദേഹത്തിന്റെ അഹംഭാവത്തെയാണു സൂചിപ്പിക്കുന്നതെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് എസ്.സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. സാമൂഹ്യമാധ്യമങ്ങളിലും രൂക്ഷവിമര്‍ശനമാണ് മന്ത്രിക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്.