Breaking News

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. എല്ലാ വകുപ്പുകളോടും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

സാധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. സാധനങ്ങള്‍ക്ക് ജിഎസ്ടിക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അവധി തിരുവോണത്തിന് മാത്രമായി ചുരുക്കി.

അതേസമയം പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top